പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം
പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം കേരളത്തിലെ വടക്കൻ ജില്ലകളെ സാരമായി ബാധിച്ച പ്രളയ ദുരന്തത്തെ നേരിടാന്‍ നാടുമുഴുവന്‍ ഒന്നിക്കണം .കേരളത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതു പ്രകൃതിയില്‍ വരുത്താവുന്ന മാറ്റങ്ങളേയും അതിന്റെ തീവ്രതയേയും കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ സമീപനത്തെക്കുറിച്ച് നാം ഇനിയും ചിന്തിച്ചിട്ടില്ല. മലനിരകളും താഴ്വാരങ്ങളും തീരങ്ങളും സമതലങ്ങളും നദികളും തടാകങ്ങളും ഇടകലര്‍ന്ന കേരളത്തിന്റെ ഭൂപ്രകൃതിയെ കാലാവസ്ഥാമാറ്റങ്ങള്‍, പ്രത്യേകിച്ചു മഴക്കാലം ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കണം .പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം . ദുരിതാശ്വാസ പ്രവര്‍ത്തനം സ്വന്തം വരുമാന സ്രോതസ്സായി ആരും കാണരുത് . രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും പേരില്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കാറുണ്ട്. ആത്മാർത്ഥമായി സേവനരംഗത്തിറങ്ങുന്ന സാമൂഹ്യ സംഘടനകേളേയും മതസംഘടനകളെയും അനുമോദിക്കുന്നു .ദുരന്തഭൂമിയിലേയ്ക്ക് വിനോദയാത്ര പോവുകയും ദുരന്തമുഖങ്ങളില്‍ച്ചെന്നുനിന്ന് സെല്‍ഫിയെടുക്കുകയും, അലക്കിത്തേച്ച കുപ്പായത്തില...









Comments
Post a Comment